abhaya-case
abhaya case

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.എെ കോടതിയിൽ വിസ്തരിച്ചു.അഡിഷണൽ എസ്.പി പ്രേം കുമാർ, ഡിവെെ.എസ്.പി ഡാർവിൻ എന്നിവരെയാണ് ജഡ്ജി കെ.സനിൽ കുമാർ മുമ്പാകെ വിസ്തരിച്ചത്.

സിസ്റ്റർ അഭയ കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് അന്വേഷിച്ചിരുന്നത് പ്രേം കുമാറാണ്. കേസ് ലോക്കൽ പോലീസിൽ നിന്ന് ക്രെെം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിലാണ് സൂക്ഷിച്ചിരുന്നത്. സി.ബി.എെ ഏറ്റെടുത്തപ്പോൾ ക്രെെം ബ്രാഞ്ച് കെെമാറിയിരുന്നില്ല. ആർ.ഡി.ഒ കോടതി ജീവനക്കാർ ഒാഫീസ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി തൊണ്ടിമുതലുകൾ നശിപ്പിച്ചെന്ന് സി.ബി.എെയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ,മുൻ ക്രെെം ബ്രാഞ്ച് എസ്.പി കെ.ടി.മെെക്കിളിന്റെ മേൽ നോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, ഡിവെെ.എസ്.പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്ന് മടക്കി വാങ്ങിയതായി കണ്ടെത്തി.

അന്നത്തെ ആർ.ഡി.ഒ എസ്.ഡി.കിഷോർ, സെക്ഷൻ ഒാഫീസർ ഏലിയാമ്മ,സെക്ഷൻ ക്ളർക്ക് മുരളീധരൻ എന്നിവരുടെ മൊഴിയെടുത്തതിനെ സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കാനാണ് പ്രേം കുമാറിനെ കോടതി വിസ്തരിച്ചത്. അഭയ കൊല്ലപ്പെട്ട ദിവസം കോൺവന്റിലുണ്ടായിരുന്ന സിസ്റ്റർ ഷെർളി,അടുക്കള ജീവനക്കാരി അച്ചാമ്മ എന്നിവരെ കണ്ട് മൊഴി എടുത്തത് ഡാർവിൻ ആയിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ അടുക്കള അലങ്കോലമായി കിടന്നെന്നും അഭയയുടെ ശിരോവസ്ത്രം വാതിലിനടുത്ത് കാണപ്പെട്ടെന്നും ചെറുപ്പുകൾ രണ്ടും വെവ്വേറെ സ്ഥലങ്ങളിലാണ് കിടന്നിരുന്നതെന്നും സിസ്റ്റർ ഷെർളിയും അച്ചാമ്മയും സി.ബി.എെ യ്ക്ക് മൊഴി നൽകിയിരുന്നു. കോടതി ഇരുവരെയും സാക്ഷികളായി വിസ്തരിച്ച പ്പോൾ ,തങ്ങൾ അപ്രകാരം മൊഴി നൽകിയിരുന്നില്ലെന്ന് അറിയിച്ചിരുന്നു.സി.ബി.എെ യ്ക്ക് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എ.നവാസ് കോടതിയിൽ ഹാജരായി.