
കൊട്ടാരക്കര: സബ് ജയിലിന് പിന്നിലുള്ള വീട്ടിൽ നിന്നും മോട്ടോറും കെ.എസ്.ഇ.ബി മീറ്റർ ബോർഡും മോഷ്ടിച്ചതായി പരാതി. ഇഞ്ചക്കാട് തോട്ടത്തിൽ വീട്ടിൽ പ്രവീണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് താമസക്കാരില്ലാതെ അടച്ചിട്ടിരുന്നതാണ്. കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറും ഭിത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററുമാണ് മോഷ്ടിച്ചത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.