
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ബിസിനസ് ഒാർഡറുകൾ ലഭ്യമാക്കാനായി സ്‌റ്റാർട്ടപ്പ് മിഷനും നാസ്‌കോം ഇൻഡസ്‌ട്രി പാർട്‌ണർഷിപ്പും ചേർന്നൊരുക്കുന്ന ചർച്ചാപരിപാടി 'കോർപ്പറേറ്റ് ഡിമാൻഡ് വീക്ക്" നവംബർ രണ്ടുമുതൽ ആറുവരെ നടക്കും.
ഹിന്ദുസ്ഥാൻ യുണിലിവർ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഫലബെല്ല, പി.എസ്.എ ഗ്രൂപ്, ക്രെഡിറ്റ് സൂയിസ്, ടാറ്റ എ.ഐ.എ. ഫിൻടെക്, എന്റർപ്രൈസ് ടെക്, എഡ്യുടെക്, മൊബിലിറ്റി, എച്ച്.ആർ ടെക് തുടങ്ങിയവ പങ്കെടുക്കും. സ്‌റ്റാർട്ടപ്പ് മിഷന്റെ യുണീക് ഐ.ഡിയുള്ള സ്‌റ്റാർട്ടപ്പുകൾക്ക് http://bit.ly/ksumcdwൽ രജിസ്‌റ്റർ ചെയ്യാം. വിവരങ്ങൾക്ക് : https://business.startupmission.in/nasscom, ഫോൺ : 9605206061