kodiyeriyappol

കല്ലമ്പലം:നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മുടങ്ങിയ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ലളിതമായ ചടങ്ങുകളോടെ നടക്കുന്നത്. ഉത്സവത്തിന് 29ന് കൊടിയേറി നവംബർ 7 ന് സമാപിക്കും. തൃക്കൊടിയേറ്റ് ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി രമേശ് ഭാനു പണ്ടാരത്തിൽ നേതൃത്വം നൽകി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവത്തിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരമുണ്ടാകുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച സി.സി.ടി.വി സിസ്റ്റം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.വർക്കല ജോയി എം.എൽ.എ പങ്കെടുത്തു.