
കഴക്കൂട്ടം:കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന മാജിക് പ്ലാനറ്റും ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആർട് സെന്ററും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് 5ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ സന്ദർശകർക്കായി തുറന്നുകൊടുക്കും.മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശിതോമസ് മുഖ്യാതിഥിയാകും. മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. തുടക്കത്തിൽ പ്രവേശനം സൗജന്യമാണ്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും പരിമിത എണ്ണം സന്ദർശകർക്കായിരിക്കും പ്രവേശനം. വിശദാംശങ്ങൾക്ക് 9446540395 എന്ന നമ്പരിൽ ബന്ധപ്പെടുക.