oommen-chandy

തിരുവനന്തപുരം: ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ജനനായകനും പുതുപ്പള്ളക്കാരുടെ കുഞ്ഞൂഞ്ഞുമായ ഉമ്മൻചാണ്ടി ഇന്ന് 77ാം വയസിലേക്ക്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലായിരിക്കും ഉമ്മൻചാണ്ടി ഇന്നും ചെലവഴിക്കുക. കൊവിഡ് കാലമായതിനാൽ പൊതുപരിപാടികൾ കുറച്ചിട്ടുണ്ട്.

രാവിലെ ആറരയ്ക്ക് കുടുംബാംഗങ്ങൾക്കൊപ്പം പള്ളിയിൽ പോകും. രാത്രി 7.30ന് മുതൽ ഓൺലൈൻ വഴി സുഹൃത്തുക്കളും രാഷ്ട്രീയക്കാരും ബന്ധുക്കളും ആശംസകൾ നേരും.

ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷികം അടുത്തിടെയാണ് നടന്നത്. രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച കുഞ്ഞൂഞ്ഞ് നിലവിൽ കോൺഗ്രസ് അഖിലേന്ത്യാ പ്രവർത്തകസമിതി അംഗവും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമാണ്.1943 ഒക്ടോബർ 31നാണ് ഉമ്മൻചാണ്ടി ജനിച്ചത്.