സർക്കാർ മേഖലയിൽ ആദ്യം
തിരുവനന്തപുരം : കണ്ണൂർ തലശേരി മലബാർ കാൻസർ സെന്ററിൽ ഒക്യുലർ ഓങ്കോളജി വിഭാഗം സജ്ജമാക്കാൻ നടപടി തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മേഖലയിൽ ഒക്യുലർ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മുതിർന്നവരിലും കുട്ടികളിലും കണ്ണുകളിൽ അപൂർവമായി കാണുന്ന കാൻസറിനുള്ള അത്യാധുനിക ചികിത്സയാണ് ഒക്യുലർ ഓങ്കോളജി വിഭാഗത്തിലൂടെ ലഭ്യമാക്കുന്നത്. നിലവിൽ ഇത്തരം ചികിത്സയ്ക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കുട്ടികളുടെ കാൻസർ നേരത്തെ കണ്ടെത്താനുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും. കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭാഗം സ്ഥാപപിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ വിനിയോഗിക്കും. മലബാർ കാൻസർ സെന്ററിനെ പി.ജി ഇൻസ്റ്റിറ്റ്യൂട്ടാക്കാൻ ആകെ 18 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്.