
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലും നടത്തും. ഒക്ടോബർ 7, 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും. 7, 8, 9 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ അഭിമുഖത്തിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാർത്ഥികൾ നവംബർ 4, 5 തീയതികളിൽ അതേസ്ഥലത്തും 7, 8, 9 തീയതികളിൽ എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 4, 5, 6, 18, 19 തീയതികളിൽ അതേ സ്ഥലത്തും 7, 8, 9 തീയതികളിൽ കോഴിക്കോട് റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 5, 6, 11, 12, 13, 18 തീയതികളിൽ അതേ സ്ഥലത്തും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിലെ ഡിസ്ട്രിക് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 222/2017) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ആഗസ്റ്റ് 12 മുതൽ 14 വരെ നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാത്തതും തീയതി മാറ്റത്തിന് അഭിമുഖത്തിന് മുമ്പ് അപേക്ഷ നൽകിയതുമായ ഉദ്യോഗാർത്ഥികൾക്കായി നവംബർ 6 ന് ഇന്റർവ്യൂ നടത്തും. എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം ലഭിച്ച ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് ഹാജരാകുന്നതിനു മുൻപ് പി.എസ്.സി. വെബ്സൈറ്റിൽ നിന്നും കൊവിഡ് ചോദ്യാവലി പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സിയുടെ എൽ.ആർ.1 വിഭാഗവുമായി ബന്ധപ്പെടണം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ് ) പ്യൂൺ (കാറ്റഗറി നമ്പർ 253/18) തസ്തികയുടെ ഇന്റർവ്യൂ നവംബർ 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ് മുഖേന നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0471 2546442.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോഴ്സ്/പർച്ചേസ് ഓഫീസർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 344/18) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നവംബർ 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. മുഖേന അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0471 2546442.
പരീക്ഷകൾക്ക് മാറ്റമില്ല
പി.എസ് .സി നവംബറിൽ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.