
തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി അഡ്വ. ജി. സുബോധൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. രാജമോഹൻ, സംസ്ഥാന സെക്രട്ടറി ജേക്കബ് ഫെർണാണ്ടസ്, ജില്ലാഭാരവാഹികളായ മുത്തുസ്വാമി, ചന്ദ്രബാബു, എ. കരീം, സോണി പീറ്റർ, ബി. ഗോപകുമാർ, ജി.എസ്. വിജയൻ, വേളി ഷീബ, കുന്നുകുഴി സുനിൽ, കുന്നുകുഴി പുഷ്പൻ എന്നിവർ പ്രസംഗിച്ചു.