photo
പനവൂർ അംബേദ്കർ ഗ്രാമം നവീകരണ പ്രഖ്യാപനം മന്ത്രി എ.കെ ബാലൻ ഓൺലൈനിൽ നിർവഹിക്കുന്നു. അഡ്വ.ഡി.കെ മുരളി എം.എൽ.എ സമീപം

നെടുമങ്ങാട് :സംസ്ഥാന സർക്കാരിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി പനവൂർ ഗ്രാമപഞ്ചായത്തിലെ ഏരുമല കോളനി നവീകരണം പൂർത്തിയായി.ഒരു കോടി രൂപ ചെലവഴിച്ച് കോളനി പ്രദേശത്തെ ഭവന പുനരുദ്ധാരണം,കോളനിയിലേക്കുള്ള ചെറു റോഡുകളുടെ നവീകരണം,കുടിവെള്ള പദ്ധതി സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.മന്ത്രി എ.കെ ബാലൻ കോളനി നവീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ചു.അഡ്വ.ഡി.കെ മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിഷോർ,അനീഷ്,സുഷ,സജീവ് കുമാർ,സുനിത തുടങ്ങിയവർ പങ്കെടുത്തു.