photo

വിതുര:തൊളിക്കോട് പഞ്ചായത്തിലെ ചമ്പോട്ടുപാറയിൽ എ. കെ. ആന്റണി എം. പി ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കൾചറൽ സെന്ററിന്റെ ഉദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷത വഹിച്ചു.ചെട്ടി യാംപാറ വാർഡ്‌ മെമ്പർ എൽ. എസ്. ലിജി, തേവൻ പാറ വാർഡ്‌ മെമ്പർ എൻ.എസ്. ഹാഷിം, മുൻ തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ,എച്ച്.പീരുമുഹമ്മദ്‌,ശ്യംലാൽ,സുരേഷ്,അമ്മുക്കുട്ടിഅമ്മ,ഷിബു എന്നിവർ പങ്കെടുത്തു.