sarath-satheesh

പാലോട് :പേരയം കുടവനാട് ചിത്രാ ഭവനിൽ രാഹുലിന്റെ ഉടമസ്ഥതയിലുള്ള പതിനയ്യായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനം പ്രാവുകൾ കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ മോഷണം പോയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജവഹർ കോളനി ആശാ ഭവനിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന ശരത് (24), ഇരുമ്പുപാലം തേക്കും മുക്ക് മൂന്ന് സെൻറ് കോളനി സാന്ദ്ര ഭവനിൽ സജിത് (19) എന്നിവർ പിടിയിലായത്. മോഷ്ടിച്ച പ്രാവുകളെ ഇവർ നെടുമങ്ങാടുളള കടയിൽ വിൽപ്പന നടത്തിയാതി കണ്ടെത്തി മോഷണം പോയ എല്ലാ പ്രാവുകളെയും കണ്ടെടുത്തിട്ടുണ്ട്.പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ ഗ്രേഡ് എസ്.ഐ..സാം രാജ് , അസി. ഗ്രേഡ് എസ്.ഐ അൻസാറുദിൻ , ഷിബു , വിനിത് ,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.