കൊച്ചി: കൊവിഡ് കാലത്ത് വായനയുടെ വസന്തമൊരുക്കാൻ ബിബ്ലിയോ വേൾഡ് പുസ്തകമേള തിങ്കളാഴ്ച രാവിലെ 11ന് ഇടപ്പള്ളി ലുലു മാരിയറ്റിൽ ആരംഭിക്കും. 30 ദിവസത്തെ മേളയിൽ രണ്ടായിരത്തോളം പ്രസാധകർപങ്കെടുക്കും. പതിനായിരത്തോളം പ്രസാധകരുടെ പുസ്തകങ്ങൾ ഒരുക്കും.

ഉദ്ഘാടനചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, പി.ടി. തോമസ് എം.എൽ.എ, എം. സ്വരാജ് എം.എൽ.എ, മേയർസൗമിനി ജെയിൻ, റുഖിയാ ജമാൽ, മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പി. രാജീവ്, അസറ്റ് ഹോംസ് എം.ഡി. സുനിൽകുമാർ വി. തുടങ്ങിയവർ പങ്കെടുക്കും.