
തിരുവനന്തപുരം: ഖുർആൻ സ്‌റ്റഡി സെന്റർ കേരളയുടെ തൻമിയ ഹോം ലേർണിംഗ് കോഴ്സിന്റെ തിരുവനന്തപുരം ജില്ലാ പ്രഖ്യാപനം മുരുക്കുംപുഴ വെയ്‌ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.കെ. ഷാനവാസിന് പഠനക്കിറ്റ് നൽകി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നിർവഹിച്ചു. ഖുർആൻ സ്റ്റെഡി സെന്റർ ജില്ലാ രക്ഷാധികാരി എസ്. അമീൻ, പി. നസീർ ഖാൻ, എ.എസ്. നൂറുദ്ദീൻ, മുർഷിദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.