callegraphy

തിരുവനന്തപുരം: ടൈപ്പോഗ്രഫിക് സൊസൈറ്റി ഒഫ് ഇന്ത്യയുടെയും കചടതപ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്‌കാരിക ഗാനത്തിന് കാലിഗ്രഫി തയാറാക്കുന്നു.

കാലിഗ്രാഫിസ്റ്റുകളായ ജി.വി.ശ്രീകുമാറിന്റെയും നാരായണ ഭട്ടതിരിയുടെയും നേതൃത്വത്തിലാണ് 'ജയജയ കോമള കേരള ധരണി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ കാലിഗ്രഫി തയാറാക്കുന്നത്.

മനോജ് ഗോപിനാഥ്, മദനൻ, ഗോപിദാസ്, പ്രജ്വൽ സേവ്യർ, ഗായത്രി ആറ്റൂർ, രജിത് കുമാർ, ഗാഷിം, സുരേഷ് കുമാർ, ഗായത്രി സുരേഷ്, അഭിജിത്, സനീഷ് എന്നിവരുടെ കൈപ്പടയിലാണ് കാലിഗ്രഫി ആവിഷ്കരിക്കുന്നത്. കവി ബോധേശ്വരൻ രചിച്ച ഗാനത്തെ 2014ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.