sabarimala

തിരുവനന്തപുരം:ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സഹായം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു മുന്നോടിയായുള്ള ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ദർശനത്തിനെത്തുന്നവർ ആന്റിജൻ ടെസ്റ്റ് നടത്തി 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ എവിടെയാണോ ട്രെയിൻ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം. പ്രതിദിനം ആയിരം തീർത്ഥാടകർക്കും മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും വിർച്വൽ ക്യൂവിലൂടെ ദർശനം അനുവദിക്കും.

യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.സി ജോർജ്, ജനീഷ് കുമാർ, ജില്ലാ കളക്ടർമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ഉന്നത പൊാലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.