
നെടുമങ്ങാട് :രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ലോറിയും നൈറ്റ് പട്രോളിംഗിനിടെ ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിലായി. സംഭവത്തിൽ വെള്ളറട സ്വദേശികളായ രഞ്ജിത്ത്,വിജയ് ലാൽ എന്നിവരെ അറസ്റ്റ് ചെയ്തു. തടി കടത്തിനു നേതൃത്വം നൽകിയ വെള്ളറട സ്വദേശി സജീവിനായി അന്വേഷണം ഊർജിതപ്പെടുത്തി. പന്തളത്ത് നിന്ന് 5 ലക്ഷം രൂപ വിലയുള്ള തേക്കിൻ തടി മുറിച്ച് കഷണങ്ങളാക്കി ലോറിയിൽ കയറ്റി വെള്ളറടയിലേക്ക് കൊണ്ടുവരവേയാണ് നെടുമങ്ങാട് പഴകുറ്റിയിൽ വച്ച് പിടികൂടിയത്. ചുള്ളിമാനൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. ബ്രിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തുളസീധരൻ നായർ വി.എൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ് അനൂപ്, ആർ.എസ് പ്രവീൺ,സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ.വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.