പാറശാല:മുൻ വൈരാഗ്യത്തിന്റെ പേരിലുണ്ടായ വഴക്കുകളെ തുടർന്ന് ബൈക്കിന്റെ സ്റ്റമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവിളക്കടവ് പുളിയാറ വൈ.എൽ.ഭവനിൽ ആദർശ് എന്ന് വിളിക്കുന്ന ദീപുവാണ് (37) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആദർശ് സ്റ്റമ്പുമായി എത്തി അയൽവാസികളായ അനീഷ് കുമാർ,അനീഷിന്റെ അച്ഛൻ ബാബു,അമ്മ സതി എന്നിവരെ അടിച്ചുകൊല്ലാൻ ശ്രമിച്ചതിനെരിരെ പൊഴിയൂർ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.തുടർന്ന് ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ ആദർശിനെ നെയ്യാറ്റിൻകര കോടതിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.പൊഴിയൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.വിനുകുമാർ എസ്.ഐ എം.ആർ.പ്രസാദ്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ മെർലിൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.