
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം ശാസ്തമംഗലം വില്ലേജിലും കണ്ണൂർ ചൊക്ലി വില്ലേജിലുമായി ഭൂമിയും വീടുമുണ്ടെന്നു പ്രാഥമിക റിപ്പോർട്ട്. കൂടാതെ ചില ഹോട്ടലുകളിൽ നിക്ഷേപവുമുണ്ട്. രജിസ്‌ട്രേഷൻ വകുപ്പ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ഭൂമി 2014 ലും കണ്ണൂരിലെ ഭൂമി 2018ലുമാണു വാങ്ങിയത്. ബിനീഷിന്റെ വസ്തുവകകൾ സംബന്ധിച്ച രേഖകകൾ തേടിയുള്ള ഇ.ഡിയുടെ ആവശ്യത്തെ തുടർന്നാണ് രജിസ്‌ട്രേഷൻ വകുപ്പ് പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. വിശദ റിപ്പോർട്ട് തേടി ജില്ലാ രജിസ്ട്രാർമാർക്ക് കത്തു നൽകിയിട്ടുണ്ട്.