
അടിമാലി: മൂന്നാറിൽപോയി വഴിതെറ്റി , കുഞ്ചിത്തണ്ണിയിൽ എത്തിയപ്പോൾ കാറിലിരുന്ന് ദമ്പതികൾ തമ്മിൽ വാക്ക് തർക്കം , അനുനയിപ്പിക്കാൻ എത്തിയ നാട്ട്കാർക്ക് നേരെ മദ്യലഹരിയിൽ യുവതിയുടെ അസഭ്യവർഷം. കോതമംഗലം ഭഗത്തു നിന്നും കാറിൽ മൂന്നാർ വന്ന് തിരികെ പോയപ്പോൾ വഴിതെറ്റിയ വിനോദസഞ്ചാരികളായ ദമ്പതികളാണ് നാട്ടുകാർക്ക് നേരെ തിരിഞ്ഞത്.വ്യാഴാഴ്ച രാത്രി 7 ന് കുഞ്ചിത്തണ്ണി പാലം ജംഗ് ഷനിൽ വെച്ച് ആയിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയിൽ ആയിരുന്നു ഇരുവരും. കാറിലിരുന്ന് പരസ്പരം വഴക്ക് കൂടുകയും ബഹളം വച്ചപ്പോൾ നാട്ടുകാർ എത്തിയതാണ് ദമ്പതികളെ പ്രകോപിപ്പിക്കാൻ കാരണം.തുടർന്ന് യുവതി നാട്ടുകാർക്ക് നേരെ തിരിഞ്ഞ് അസഭ്യവർഷം ചെരിയുകയായിരുന്നു. തുടർന്ന് നാട്ടുകാരുമായി കയ്യേറ്റത്തോളം മെത്തി. നാട്ടുകാർ രാജാക്കാട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവതിയെ തക്കിത് ചെയ്ത് വിട്ടയച്ചു