
2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് അമലാ പോൾ. അഭിനയം, മോഡലിംഗ്, ഡാൻസ് എന്നിങ്ങനെയുള്ള മേഖലകളിലും തന്റേതായ ഇടം നേടിയെടുക്കാൻ അമലാ പോളിന് കഴിഞ്ഞു. പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യയുടെ തന്നെ അടയാളമായി താരം മാറി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത് അമല ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. 2010ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്. അഭിനയം ജീവിതം തുടങ്ങി ഇന്നുവരെ അമല സ്വന്തമാക്കിയത് വലിയ നേട്ടങ്ങളാണ്. ചെറുതും വലുതുമായ ഒരുപാട് പുരസ്കാരങ്ങൾ അമലയെ തേടിയെത്തി. ജീവിതത്തിലും സിനിമയിലും തന്റേടത്തോടെ സ്വന്തം വഴി തിരഞ്ഞെടുത്ത താരമാണ് അമലാ പോൾ. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മറ്റൊരു നടി വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് അമല അമ്പരന്നു. പ്രശസ്ത നടി അനുസിതാര പറഞ്ഞ വാക്കുകൾ കേട്ടാണ് താരം അമ്പരന്നത്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് എന്ന സിനിമയിൽ അനു സിത്താരയും അമലാ പോളും ഒരുമിച്ചുണ്ടായിരുന്നു. സെറ്റിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താൻ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇത് കേട്ട് അമലാ പോൾ ഞെട്ടി. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമലയുടെ അമ്മയായി താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് അനു പറഞ്ഞത്. ചിത്രത്തിൽ അമലാ പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. എന്നാൽ അവരുടെ കൗമാരകാകലം അവതരിപ്പിച്ചത് അനു സിത്താരയാണ്. ഈ വിവരം അറിയാതിരുന്ന അമല പോൾ ഞെട്ടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.