
കിളിമാനൂർ:പള്ളിക്കലിൽ സംസ്ഥാനസർക്കാർ സിവിൽ സപ്ലൈസ് വകുപ്പിന്റെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആരംഭിച്ചു.സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വി ജോയി എം.എൽ.എ ഭദ്രദീപം കൊളുത്തി.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി,വൈസ് പ്രസിഡന്റ് എം.ഹസീന,ജി.ആർ ഷീജ,സി.പി.ഐ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ,സി.പി.ഐ മണ്ഡലം സെക്രട്ടറി മണിലാൽ,സി.പി.എം ഏരിയാകമ്മറ്റിയംഗം എം.എ.റഹിം,സി.പി. എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,താലൂക്ക് സപ്ലൈ ഓഫീസർ എ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആർ.രാഹുൽ സ്വാഗതവും മേഖലാ മാനേജർ കെ.എസ്.ഷീബ നന്ദിയും പറഞ്ഞു.