
ശിവഗിരി: മതനിരപേക്ഷതയുടെ മഹത്തായ സന്ദേശം മുറുകെ പിടിച്ച സന്യാസിവര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. കൺവീനാറായി ചുമതലയേറ്റശേഷം ഇന്നലെ ശിവഗിരിയിൽ പ്രണാമം അർപ്പിക്കാൻ എത്തിയതായിരുന്നു ഹസ്സൻ.
ഗുരുദേവന്റെ മഹത്തായ ആശയങ്ങളും ആദർശങ്ങളും അതിശക്തമായി ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗുരുദേവ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ്. പൊതു പ്രവർത്തകനെന്ന നിലയിൽ ഗുരുദേവ സന്ദേശങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിന് തന്നാൽ കഴിയുന്നത് ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.
രാവിലെ 11.30നാണ് ഹസ്സൻ ശിവഗിരിയിലെത്തിയത്. മഹാസമാധി, ശാരദാ മഠം,വൈദിക മഠം എന്നിവിടങ്ങളിൽ പ്രണാമമർപ്പിച്ച ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ച നടത്തി.
യു.ഡി.എഫ് വർക്കല നിയോജക മണ്ഡലം ചെയർമാൻ ബി.ധനപാലൻ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ,കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.ആർ. അനിൽകുമാർ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഭഗത് സിംഗ്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അൻവർ, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ചെറുന്നിയൂർ ജയപ്രകാശ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ, ശിവഗിരി മണ്ഡലം പ്രസിഡന്റ് വി.ജോയി, ബി.എസ്.എസ് സംസ്ഥാന ചെയർമാൻ വി.എസ്. ബാലചന്ദ്രൻ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ബി.എസ്.ഷിജു, വർക്കല ഷിബു, സുരേഷ് എസ്.എൻ രാജ്, ആർ.എസ്.പി നേതാവ് വർക്കല സനീഷ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ശിവഗിരി മഹാസമാധിയിൽ പ്രണാമം അർപ്പിക്കുന്നു. പി.എം.ബഷീർ, ബി.ധനപാലൻ, ചെറുന്നിയൂർ ജയപ്രകാശ്, എസ്.അൻവർ, ബി.എസ്. ബാലചന്ദ്രൻ, കെ.രഘുനാഥൻ, ബി.എസ്.ഷിജു, ഭഗത് സിംഗ് തുടങ്ങിയവർ സമീപം.
ഫോട്ടോ: യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ച നടത്തുന്നു