
വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന് പുതിയ പ്രവേശന കവാടം നിർമ്മിച്ചു. ആശുപത്രിയുടെ വികസനത്തിനനുസരിച്ചുള്ള കവാടം അനിവാര്യമായ സാഹചര്യത്തിലാണ് 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ കവാടവും അറ്റകുറ്റ പണിയും നടത്തിയത്. കവാടത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത സുരേഷ്, ഗ്രാമപഞ്ചായത്തംഗം എസ്. പീതാംബരൻ, മെഡിക്കൽ ഓഫീസർ ഡോ. ജയകുമാരി, സ്റ്റാഫ് നഴ്സ് ലേഖ മുരളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, മറ്റു ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും എ.എം.ഒ ഡോ.എൻ.എസ്. സിജു നന്ദിയും പറഞ്ഞു.