നെടുമങ്ങാട് :ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.കെ.പി.സി.സി നിർവാഹക സമിതി അംഗവും ജില്ലാപഞ്ചായത്ത് അംഗവുമായ ആനാട് ജയൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ മഞ്ജു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചുള്ളിമാനൂർ അക്ബർ ഷാൻ, ടി.സിന്ധു, എ.മുരളീധരൻ നായർ, ആർ.ചന്ദ്രമോഹനൻ,വേലപ്പൻ നായർ, അനിൽ വേങ്കവിള,കരിങ്കട അനിൽ,ആദർശ് ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.