നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ പറണ്ടോട് വാർഡിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. 26 ലക്ഷം രൂപ ചെലവിട്ട് നഗരസഭ വാങ്ങിയ 16 സെന്റ് സ്ഥലത്താണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ഹരികേശൻ നായർ,ടി.ആർ സുരേഷ് കുമാർ,കെ.ഗീതാകുമാരി,വാർഡ് കൗൺസിലർമാരായ സി.സാബു,ടി.അർജുനൻ,നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ,വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.