
ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് അവനവഞ്ചേരി തെരുവ് ജംഗ്ഷൻ അജിം മൻസിലിൽ അബ്ദുൽ അസീസ്(72) മരണമടഞ്ഞു. വൃക്ക രോഗത്തെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ‌് സ്ഥിരീകരിച്ചത്. ഭാര്യ: സുബൈദാ ബീവി. മക്കൾ: അജീം, സോഫിദ, അമീർഖാൻ. മരുമക്കൾ: ഷീബ, സുൽഫി, സംന. കൊവിഡ് പ്രോട്ടോകാൾ പാലിച്ച് അവനവഞ്ചേരി മുസ്ലീം ജമാഅത്തിൽ കബറടക്കി.