vld-1

വെള്ളറട: ഒറ്റയ്ക്കുതാമസിച്ചിരുന്ന വൃദ്ധയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി . പനച്ചമൂട് വേങ്കോട് വടക്കിൻകര കോളനിയിൽ സുന്ദരാബായി (64)​ യെയാണ് ഇന്നലെ ഉച്ചയോടുകൂടി കോളനിയിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയാണ് . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, വെള്ളറട പൊലീസ് പാറശാല ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.