
നെടുമങ്ങാട്: ഭാര്യയെ കമന്റടിച്ചെന്ന പരാതിയെ തുടർന്ന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്പിച്ച കേസിൽ ആനാട് തീർത്ഥങ്കര പാർവതി ഭവനിൽ ആർ. രാജേഷ് കുമാറിനെ ( ബൈജു, 39 ) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ 27ന് രാത്രി 7ന് ആനാട് ഉണ്ടപ്പാറ സ്വദേശി ഡേവിഡ്റോയിയുടെ വീട്ടിൽ കയറി അക്രമം കാട്ടിയെന്നാണ് കേസ്. വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം വിളിക്കുകയും കാര്യം തിരക്കിയ ഡേവിഡിന്റെ അമ്മയെ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഇറങ്ങിവന്ന ഡേവിഡിനെയും ഇയാൾ വയറ്റിൽ കുത്തിപ്പരിക്കേല്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, അപ്പുകുട്ടൻ, എസ്.സി.പി.ഒമാരായ പ്രസാദ്, ബിജു, സി.പി.ഒ സനൽരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു.