
കാഞ്ഞിരംകുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലന പുനരധിവാസ കേന്ദ്രമായ ബഡ് സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നരസി കുട്ടപ്പൻ നിർവഹിച്ചു. 1000 പേപ്പർ ബാഗ് ആണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക.ഈ ബാഗുകൾ കാഞ്ഞിരംകുളം മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ഹരിത കർമ്മസേന, കുടുംബശ്രീ സ്റ്റോറുകളിലൂടെ പൊതുജനങ്ങൾക്ക് വാങ്ങാൻ കഴിയുമെന്ന് സെക്രട്ടറി ഹരിൻ ബോസ് പറഞ്ഞു.വാർഡ് മെമ്പറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സിസ്റ്റ്ലറ്റ് ബായി, ബഡ് സ്കൂൾ അദ്ധ്യാപിക കവിത, മറ്റ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും പങ്കെടുത്തു.