
ചിറയിൻകീഴ് : ലോക സമാധാനം പ്രമേയമാക്കി ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ വർഷം തോറും ക്ലബുകളിലും ഡിസ്ട്രിക്ടിലും നടത്തുന്ന മത്സരത്തിന്റെ ഭാഗമായി ചിറയിൻകീഴ് ലയൺസ് ക്ലബ് പോസ്റ്റർ ചിത്രരചന മത്സരം കൂന്തളൂർ സ്കോളേഴ്സ് അക്കാഡമിയിൽ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച മത്സരം ക്ലബ് പ്രസിഡന്റും പബ്ലിക് റിലേഷൻസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തു വന്ന ബ്ലൂമൗണ്ട് സ്കൂളിലെ അഭിനവ്.എസ്, ഗൗരി ശ്രീജിത്ത് എന്നിവരുടെ രചനകൾ ഡിസ്ട്രിക്ട് തല മത്സരത്തിന് അയച്ചുകൊടുക്കും. സെക്രട്ടറി കെ. രാജശേഖരൻ നായർ ,അഡ്മിനിസ്ട്രേറ്റർ ജി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.