
നെയ്യാറ്റിൻകര: നായർ സർവീസ് സൊസൈറ്റിയുടെ 107-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള
പതാക ദിനചാരണത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ പെട്ട 125 കരയോഗങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കരയോഗ ഭാരവാഹികൾ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി.
നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്ത് എൻ.എസ്.എസ് നായക സഭാഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ പതാക ഉയർത്തി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം ഡോ. വിഷ്ണു, വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.