കൊച്ചി: നാളത്തെ കേരളം -എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സേവ് കേരള മൂവ്മെന്റ് വെബിനാർ ഇന്ന് രാവിലെ 11ന് ഗൂഗിൾ മീറ്റിൽ നടക്കും. പി.ആർ. പത്മനാഭൻ നായർ വിഷയം അവതരിപ്പിക്കും. എം.എൻ കാരശേരി, ജോസഫ് തോമസ്, ഡി.ബി ബിനു, ഡോ. ജലജാകുമാരി, എം.ആർ രാജേന്ദ്രൻ നായർ, ജലീൽ താനത്ത് തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. പങ്കെടുക്കേണ്ടവർ ndu-bgov-ihi എന്ന ഗൂഗിൾ മീറ്റ് ഐഡി ഉപയോഗിക്കണം.