തിരുവനന്തപുരം :ഭാഷാവാരാചരണത്തോടനുബന്ധിച്ച് തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരാഴ്ച നീളുന്ന 'ഓൺലൈൻ സർഗോത്സവം ' സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 6ന് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർഗോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എ.പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷത വഹിക്കും. കേരളാ ഗാനാഞ്ജലി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായൺ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം നടക്കുന്ന സർഗ സംവാദം വെബിനാർ പ്ലാനിംഗ് ബോർഡ് മുൻ അംഗം സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.ശിശു ക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ മുഖ്യ പ്രഭാഷണം നടത്തും. മൂന്നാം ദിവസം ഓൺലൈൻ കവിയരങ്ങ് വയലാർ അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാലും അഞ്ചും ആറും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ കേരളാ ക്വിസ്,കവിത ചൊല്ലൽ, പവർ പോയിന്റ് പ്രസന്റേഷൻ,രചനാ മത്സരങ്ങൾ എന്നിവ നടത്തും. സമാപന സമ്മേളനം 7ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും .'കേരള സ്മൃതി ' ഡിജിറ്റൽ പത്രം പ്രകാശനവും മന്ത്രി നിർവഹിക്കും.