കൊച്ചി: കേരളപ്പിറവിദിനത്തിൽ സ്മൃതിസുഭാഷിതം എന്നപേരിൽ പ്രതിവാരപ്രഭാഷണ പരമ്പരയുമായി കെ.സി.ബി.സി മീഡിയ കമ്മീഷൻ. ആദ്യപ്രഭാഷണത്തിൽ പ്രൊഫ. എം.കെ. സാനു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ അനുസ്മരിക്കും. തുടർന്നുള്ള എപ്പിസോഡുകളിൽ സെബാസ്റ്റ്യൻ പോൾ, ടി.എം. എബ്രഹാം, മ്യൂസ് മേര് ജോർജ് എന്നിവർ കേരളത്തിലെ സാംസ്കാരികരംഗത്ത് അതുല്യസംഭാവനകളർപ്പിച്ചവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഈ പരമ്പരയിൽ സംസാരിക്കും.