കഴക്കൂട്ടം:സ്കൂട്ടർ മോഷ്ടാക്കളായ ശാന്തിപുരം ഷിജു ഹൗസിൽ ഷിജിൻ (33),ശാർക്കര പുതുവൽ വീട്ടിൽ പ്രശ്യാ എന്ന കൊച്ചുമോൻ (24) എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയും കഠിനംകുളം പൊലീസ് പിടികൂടിയിട്ടുണ്ട്. പുതുക്കുറിച്ചി, പുതുവൽ പുത്തൻ പുരയിടം വീട്ടിൽ ബോയ്സൺ മകൻ രാജുവിന്റെ സ്കൂട്ടറാണ് ഇക്കഴിഞ്ഞ 28 ന് പുലർച്ചെ 3.30ന് റോഡ് സൈഡിൽ നിന്നും മോഷ്ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐ.എസ്.എച്ച്.ഒ സജീഷ്.എച്ച്.എൽ, എസ്.ഐ രതീഷ് കുമാർ.ആർ,ജി.എസ്.ഐ ഷാജി.എം.എ,ജി.എ.എസ്.ഐ ബിനു,രാജൻ,നുജും തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.