തിരുവനന്തപുരം: ഒക്ടോബറിലെ റേഷൻ വിതരണം എല്ലാ ജില്ലകളിലും നവംബർ നാലു വരെ നീട്ടി. സെപ്തംബറിലെ സൗജന്യഭക്ഷ്യ കിറ്റ് വിതരണം ഇന്നലെ അവസാനിപ്പിച്ചു.
എ.എ.വൈ കാർഡുകാർക്കുള്ള ഒക്ടോബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. കാർഡ് നമ്പർ 4, 5, 6 ൽ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ചയും മറ്റുള്ളവർക്ക് ബുധനാഴ്ചയും കിറ്റുകൾ വിതരണം ചെയ്യും.