
സാങ്കേതികതയാണ് ലോകമെന്ന് കരുതുന്ന ഒരു കാലത്താണ് നമ്മളെല്ലാം ജീവിക്കുന്നത്. അതായത് ഭാഷയും സാഹിത്യവും ഒന്നും അറിയേണ്ടതില്ലെന്നും അവ പഠിക്കേണ്ടതില്ലെന്നും പലരും ശഠിക്കുന്നു. എന്നാൽ ലോകം പുലരുന്നത് സാങ്കേതികതയിൽ അല്ല എന്നതാണ് യാഥാർത്ഥ്യം.. സംസ്കാരത്തിലാണ് ലോകം ഉദിക്കുന്നത്. അത് ഇല്ലാതാകുമ്പോഴാണ് ലോകം അസ്തമിക്കുന്നത്. സംസ്കാരത്തിലേക്കുള്ള വാതിലാണ് ഭാഷ. അമ്മയുടെ താരാട്ട് മുതൽ മലയാളത്തിലെ ഏറ്റവും പുതിയ കവിയുടെ വരികൾവരെ അത് രൂപപ്പെടുത്തുന്നു. അതിന്റെ ഉൗർജ്ജവും നിറവും ഉൾക്കൊണ്ട് നാം മനുഷ്യരാകുന്നു. കൂടുതൽ നല്ല മനുഷ്യരാകാൻ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ഇൗ ദിനം പ്രസക്തമാണ്. അത് സംസ്കാര ചിത്തരാവാൻ നാം നമ്മളെ ഒാർമ്മിപ്പിക്കുന്ന ദിനമാണ്.