suruma

അ​ടി​മാ​ലി​:​ ​അ​യ​ൽ​വാ​സി​ക​ളെ​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സി​ന്റെ​ ​പേ​രി​ൽ​ ​ക​ബ​ളി​പ്പി​ച്ച​ ​യു​വ​തി​ ​അ​റ​സ്റ്റി​ൽ​ .​കോ​ത​മം​ഗ​ലം​ ​ചൈ​ങ്ങോ​ട്ടൂ​ർ​ ​കേ​ട്ട​ക്കു​ടി​ ​ഷ​മീ​റീ​ന്റെ​ ​ഭാ​ര്യ​ ​സു​റു​മ​ ​(33​)​യെ​യാ​ണ് ​അ​ടി​മാ​ലി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​
അ​ടി​മാ​ലി​ ​മാ​പ്പാ​നി​ക്കാ​ട്ട് ​ഭാ​ഗ​ത്ത് ​ആ​റ് ​മാ​സം​ ​മു​ൻ​പ് ​കു​ട്ടി​ക​ളു​മാ​യി​ ​എ​ത്തി​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​ ​സു​റു​മ​ .​അ​യ​ൽ​ ​വാ​സി​ക​ളെ​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സ്സി​ൽ​ ​ചേ​ർ​ത്ത് ​ലാ​ഭ​മു​ണ്ടാ​ക്കി​ ​ത​രാം​ ​എ​ന്ന് ​പ​റ​ഞ്ഞ് ​പ​ല​രി​ൽ​ ​നി​ന്നു​മാ​യി​ 11.5​ ​ല​ക്ഷം​ ​ത​ട്ടി​യെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ 23​ ​മു​ത​ൽ​ ​അ​ടി​മാ​ലി​യി​ലെ​ ​വാ​ട​ക​ ​വീ​ട് ​പൂ​ട്ടി​ ​ഒ​ളി​വി​ൽ​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​ ​അ​യ​ൽ​വാ​സി​ ​യു​വ​തി​യു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​അ​ടി​മാ​ലി​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​സു​റു​മ​യെ​ ​എ​റ​ണാ​കു​ളം​ ​തൃ​ക്ക​ള​ത്തൂ​ർ​ ​പ​ള്ളി​ ​ചി​റ​ങ്ങ​ര​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്നു​മാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മൂ​ന്നു​ ​കു​ട്ടി​ക​ളു​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ച് ​ത​ട്ടി​പ്പു​ ​ന​ട​ത്തു​ക​യാ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.​ ​പ​ണം​ ​ഇ​ര​ട്ടി​പ്പി​ച്ച് ​ന​ൽ​കാം​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​ഇ​വ​ർ​ ​പ​ണം​ ​വാ​ങ്ങി​യി​രു​ന്ന​ത്.​ഇ​വ​രു​ടെ​ ​പേ​രി​ൽ​ ​കോ​ട്ട​യം,​ ​കാ​സ​ർ​ഗോ​ഡ്,​ ​എ​റ​ണാ​കു​ളം,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ൽ​ ​സ​മാ​ന​മാ​യ​ ​ത​ട്ടി​പ്പ് ​കേ​സ് ​നി​ല​വി​ലു​ണ്ട്.​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്റ് ​ചെ​യ്തു.​അ​ടി​മാ​ലി​ ​സി.​ഐ​ ​അ​നി​ൽ​ ​ജോ​ർ​ജ്ജ്,​ ​എ​സ്.​ഐ​ ​ജോ​യി.​കെ.​വി,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​ ​നി​ഷ​മ​ങ്ങാ​ട്ട്,​ ​ആ​ൻ​സി,​ ​സ്മി​താ​ ​ലാ​ൽ,​ ​ജൂ​നി​യ​ർ​ ​എ​സ്.​ഐ​ ​വി​ദ്യാ​ ​വി,​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.