
കമ്പളക്കാട്: തേനീച്ചകളുടെ കുത്തേറ്റ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പറമ്പിലേക്ക് പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. അവശനിലയിൽ കണ്ടെത്തിയ ബേബിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗ്രേസി. മക്കൾ: ആന്റണി (എസ്.ഐ, കമ്പളക്കാട് സ്റ്റേഷൻ), ഷേർളി (ഫാർമസിസ്റ്റ്, മേപ്പാടി), ഷീബ. മരുമക്കൾ : പി.വി.എൽദോ, റെജമോൾ, ജോളി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയ സെമിത്തേരിയിൽ.