തോൽപ്പെട്ടി: കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ തോൽപ്പെട്ടി കക്കേരി കാട്ടുനായ്ക്ക കോളനിയിലെ രഘുവിന്റെ മകൻ ഉദയനെ (38) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അയൽവാസികളൊന്നിച്ച് വിറക് പെറുക്കാൻ കോളനിയ്ക്ക് സമീപത്തെ വനത്തിൽ പോയപ്പോഴാണ് സംഭവം. ഉദയൻ കരടിയുടെ മുന്നിൽ പെട്ടുപോവുകയായിരുന്നു. മുഖത്തും ഇടത് കൈയ്ക്കും സാരമായ പരിക്കുണ്ട്.
ഒരു വിധത്തിൽ ഓടി രക്ഷപ്പെട്ട ഉദയനെ നാട്ടുകാർ ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.