കൽപറ്റ: കൊവിഡ് കാലഘട്ടത്തിൽ തിരിച്ചടവിന് ബാങ്കുകൾ മോറട്ടോറിയം അനുവദിച്ച കാലയളവിലെ കൂട്ടുപലിശ ബാദ്ധ്യതയിൽ നിന്ന് കേന്ദ്ര സർക്കാർ കർഷകരെ ഒഴിവാക്കാത്തത് അവഗണനയുടെ അവസാനത്തെ ഉദാഹരണമാണെന്ന് കാർഷിക പരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയ് പറഞ്ഞു
മറ്റു എല്ലാ തരം വായ്പകൾക്കും കൂട്ടുപലിശ ഒഴിവാക്കുന്ന കൂട്ടത്തിൽ കർഷകരെ കൂടി ഉൾപ്പെടുത്തണം. കർഷക ബില്ല് ഒരുവശത്ത് കർഷകദ്രോഹമായി മാറുമ്പോൾ മറുവശത്ത് ഇക്കോ സെൻസെറ്റിവ് സോൺ പ്രഖ്യാപനം കൊണ്ട് കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. നൂറു കണക്കിന് കോർപറേറ്റുകളുടെ കോടിക്കണക്കിന് കടം എഴുതി തള്ളുമ്പോൾ മോറട്ടോറിയം കാലഘട്ടത്തിലെ പലിശ പൂർണമായും എഴുതിത്തള്ളുകയാണ് വേണ്ടതെന്ന്
ജോയ് പറഞ്ഞു.