b
പെരിക്കല്ലൂർക്കടവിൽ കഴിഞ്ഞ 6 മാസങ്ങളായ് പൂട്ടിയിട്ടിരിയ്ക്കുന്ന കടത്ത് തോണികൾ

പെരിക്കല്ലൂർ: ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട, കർണ്ണാടകയിലേയ്ക്കുള്ള പാതകൾ തുറന്നെങ്കിലും പുൽപ്പള്ളി പെരിക്കല്ലൂരിലെ കടത്ത് തോണികളിപ്പോഴും ലോക്കിൽ തുടരുകയാണ്. കഴിഞ്ഞ മാർച്ച് 25 നാണ് കടത്ത് തോണികളുടെ പ്രവർത്തനം നിറുത്തിവെയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടത്. 15 തോണികളിലായി മുപ്പതോളം തൊഴിലാളികളായിരുന്നു കടത്തിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആറ് മാസമായ് ഇവരുടെ കുടുംബങ്ങൾ ദുരിതത്തിലാണ്. കടവ് തുറക്കുന്നതിനുള്ള ഉത്തരവ് അധികാരികളിൽ നിന്ന് വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തോണിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും.