t
ചീയമ്പത്ത് കടുവ ആടുകളെക്കൊന്നതിനെത്തുടർന്ന് വനം വകുപ്പുദ്യോഗസ്ഥർ സ്ഥാപിച്ച ക്യാമറകളിലൊന്ന്

പുൽപ്പളളി: ചീയമ്പത്ത് കഴിഞ്ഞ ദിവസം ആടുകളെ കൊന്ന കടുവയുടെ കഴുത്തിൽ കറുത്ത ബെൽറ്റുണ്ടായിരുന്നുവെന്ന് കടുവയെ കണ്ട നാട്ടുകാർ പറയുന്നു. ആടുകളെ മേച്ചുകൊണ്ടിരുന്ന ആളുകളുകളാണ് കടുവയെ നേരിട്ടു കണ്ടത്. പുല്ലുതിന്നുകൊണ്ടിരുന്ന ആടുകളുടെ മേൽ കടുവ ചാടി വീഴുകയായിരുന്നു. ഒന്നരയിഞ്ചോളം വീതിയുള്ള ബെൽറ്റണിഞ്ഞ കടുവയ്ക്ക് നല്ല ആരോഗ്യവും ഉയരവുമുണ്ട്. എട്ടോളം ആളുകൾ ചേർന്ന് ബഹളമുണ്ടാക്കിയിട്ടും വളരെ സാവധാനത്തിലാണ് കടുവ ആക്രമണത്തിന് ശേഷം കാട്ടിലേയ്ക്ക് മടങ്ങിയതത്രെ. റേഡിയോ കോളർ ഘടിപ്പിച്ചിട്ടുള്ള കടുവയാവാം ചീയമ്പത്തെത്തിയതെന്നാണ് കരുതുന്നത്. കർണ്ണാടക വനവുമായ് ചേരുന്ന സ്ഥലമായതിനാൽ ഇതിനുള്ള സാധ്യതയുണ്ട്.