 
മാനന്തവാടി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 650 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. കുഞ്ഞോം പന്നിയോടൻ വീട്ടിൽ പി.സി ഷെഫീഖ് (23), കണ്ടത്തുവയൽ കൊക്കോടൻ വീട്ടിൽ കെ.സബാദ് (19) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി ടൗണിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ ,അജേഷ് വിജയൻ, വിപിൻ വിൽസൺ, സനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.