പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുകാട്ടൂർ നമ്പ്യാപറമ്പിൽ പള്ളത്ത് ചിന്നമ്മ (73) മരിച്ചു. കഴിഞ്ഞയാഴ്ച കണ്ണാടിമുക്കിൽ വെച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചിന്നമ്മയെ നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ യൂണിറ്റിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ ജോർജ്. മക്കളില്ല.