മീനങ്ങാടി:മീനങ്ങാടി 54 ലെ സ്വകാര്യ കെട്ടിടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആയുധങ്ങളുമായി കണ്ട 4 അംഗ സംഘത്തെ മീനങ്ങാടി പൊലീസ് പിടികൂടി. നിരവധി മോഷണം,കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ പുതുപ്പാടി കാക്കവയൽ കക്കാട് ചാമപ്പുരയിൽ സക്കറിയ (37) ,മാനന്തവാടി അമ്പുകുത്തി ചക്കാലക്കൽ വീട്ടിൽ നജീബ് (39), പിണങ്ങോട് ഊരംകുന്ന് കോളനി കോളോട് വീട്ടിൽ ഷെമീർ (43), തിരുവമ്പാടി നീലേശ്വരം മക്കാറ്റിച്ചാലിൽ മുഹമ്മദ് ആഷിഖ് (26) എന്നിവരെയാണ്
മീനങ്ങാടി എസ്.ഐ പ്രേംദേവാസും സംഘവും അറസ്റ്റ് ചെയ്തത്.നൈറ്റ് പട്രോളിംഗിനിടെയാണ് സംഘം വലയിലായത്. കാസർകോട് വെച്ച് ട്രെയിൻ യാത്രക്കാരിയുടെ മാല പിടിച്ചു പറിച്ച് ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ട കേസിലെ പ്രതിയാണ് സഖറിയയെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐ ഹരീഷ് കുമാർ, എസ്.സി.പി.ഒ മാരായ ഫിനു, ഉസ്മാൻ ,മോഹൻദാസ്, ജോർജ് ജോസഫ്, സുരേഷ് സി.പി.ഒ ഉനൈസ് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.