പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്‌റ്റേഷൻ പരിധിയിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ഞെർലേരി വേളത്ത് വീട്ടിൽ അബ്ദുള്ള (67) യെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടേയും, വീട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. പൊലീസ് ഇൻസ്‌പെക്ടർ എൻ.ഒ സിബിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.