വെള്ളമുണ്ട: വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും വെള്ളമുണ്ട എസ്.ഐ സുരേന്ദ്രനും സംഘവും വെള്ളമുണ്ട പുളിഞ്ഞാലിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 90 ബണ്ടിൽ (2700 പായ്ക്കറ്റ് ) ലഹരി മിശ്രിത പുകയില ഉത്പ്പന്നമായ ഹാൻസ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിക്ക വീട്ടിൽ ഷഫീർ (30) നെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.