body
കൊവിഡ് ബാധിച്ച് മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം ആരോഗ്യ വകുപ്പ് ജീവനക്കാർ സംസ്ക്കരിക്കുന്നു

കൽപ്പറ്റ: കൊവിഡ് ബാധിച്ച് മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം ആരോഗ്യ വകുപ്പ് ജീവനക്കാർ തന്നെ സംസ്‌കരിച്ചു. കൽപ്പറ്റ നഗരസഭയിലെ ഗ്രാമത്തുവയൽ കോളനിയിലുള്ള ശാരദ (42) യുടെ മൃതദേഹമാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ സംസ്ക്കരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് മൃതദേഹം സംസ്‌കരിക്കുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ടി.കെ.അബ്ദുൾ ഗഫൂർ, ജെഎച്ച്.ഐ മനോജ് കുമാർ, നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരായ സദയൻ, സ്റ്റാൻലി, മനോജ്, ഷാജി എന്നിവർ ചേർന്നാണ് കൽപ്പറ്റ നഗരസഭ പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തിയത്.